തിരുവനന്തപുരത്തെ ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നതായി വെളിപ്പെടുത്തി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ ശബ്ദരേഖ. സെപ്തംബര്‍ മാസത്തില്‍ നടന്ന ഒരു ഫോണ്‍ സംഭാഷണത്തിലാണ് അനുപമയുടെ കുട്ടിയെ അനധികൃത ദത്ത് നല്‍കിയെന്ന പരാതി മുഖ്യമന്ത്രിക്കും അറിയാമെന്ന് ശ്രീമതി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി മാത്രമല്ല, കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവനും ഉള്‍പ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായും പി.കെ.ശ്രീമതി അനുപമയോട് പറയുന്നതാണ് ശബ്ദരേഖയില്‍.എന്നാല്‍ അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും അതില്‍ പറയുന്നു.
ദത്ത് വിവാദം മാധ്യമ വാര്‍ത്തയായപ്പോള്‍ ശ്രദ്ധയില്‍പെട്ടെന്നും അതോടെ അനുപമയ്ക്ക് അനുകൂല നിലപാടെടുത്തെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. അത് തെറ്റായിരുന്നുവെന്നും അതിനും ദിവസങ്ങള്‍ക്ക് മുന്‍പേ മുഖ്യമന്ത്രി വരെ അറിഞ്ഞിരുന്നൂവെന്നുമാണ് ശബ്ദരേഖ തെളിയിക്കുന്നത്.
ദത്ത് വിവാദം മാധ്യമവാര്‍ത്തയാകുന്നതിന് മുന്‍പ്, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോഴായിരുന്നു അനുപമ പി.കെ.ശ്രീമതയുടെ സഹായം തേടുന്നത്.