രാജ്യത്തെ ഞെട്ടിച്ച് മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയുണ്ടായ ഭീകരാക്രമണത്തിലാണ് അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാൻമാരും അടക്കം ഏഴ് പേർ കൊല്ലപ്പെട്ടത്.
മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കൻ എന്ന ഗ്രാമത്തോട് ചേർന്നാണ് ആക്രമണമുണ്ടായത്. വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരഗ്രാമപ്രദേശമാണിത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ തീവ്രവാദസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മണിപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഭീകരസംഘടനയെ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.