നാവികസേനയുടെ പുതിയ മേധാവിയായി മലയാളി

മലയാളിയായ വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവി. നവംബർ 30 നാണ് ചുമതല ഏൽക്കുക.

1983 ലാണ് തിരുവനന്തപുരം സ്വദേശിയായ ആർ ഹരികുമാർ നാവികസേനയിൽ ചേരുന്നത്. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ളാഗ് ഓഫീസർ കമാൻഡ് ഇൻ ചീഫാണ്.