നടി കോഴിക്കോട് ശാരദ അന്തരിച്ചു.

നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (75)അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.മെഡിക്കൽകോളജിൽ റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കൽകോളജ് അത്യാഹിത വിഭാഗത്തിൽ.

1979 ൽ അങ്കക്കുറി എന്ന സിനിമയിൽ അഭിനയിച്ചാണ് സിനിമാ രംഗത്ത് പ്രവേശിച്ചത്. സല്ലാപം , നന്ദനം , തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷം ഇട്ടു. സീരിയലുകളിലും സജീവമായിരുന്നു.