പ്രസിത അഴിക്കോടിൻറെ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകൾ ലഭിച്ചതായി വിവരം : കെ. സുരേന്ദ്രനെയും സി.കെ ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും

ബിജെപി നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസിത അഴിക്കോടും സി.കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി വിവരം. ഫോണ്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോഴാണ് തെളിവ് കണ്ടെത്തിയതെന്നാണ് പ്രസീത അഴീക്കോട് പറയുന്നത്.ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടന്നതായും അന്വേഷണം അന്തിമഘട്ടത്തിലെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. കേസില്‍ കെ. സുരേന്ദ്രനെയും സി.കെ ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.