ശാശ്വത പരിഹാരം പുതിയ അണക്കെട്ട് , നിലപാടറിയിച്ച് കേരളം

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം . പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരമെന്നും തമിഴ്നാട് നിർദ്ദേശിച്ച റൂൾ കർവ് പരിശോധിക്കണമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ അളവിന് മുകളിൽ ജലനിരപ്പ് ഉയര്‍ത്തണോ എന്നത് നവംബര്‍ 11 ന് സുപ്രീംകോടതി പരിശോധിക്കും