കണ്ണൂരിലെ നെഹർ കോളേജിൽ വിദ്യാര്‍ത്ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മൂന്നാം വർഷ വിദ്യാർത്ഥികളായ ഇവർ ശുചി മുറിയിൽ കൊണ്ട് പോയിയാണ് അൻഷാദിനെ മർദ്ദിച്ചത്. മുമ്പും സമാനമായ സംഭവങ്ങൾ കോളേജിൽ ഉണ്ടായിട്ടുണ്ട്