സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്ന് ജി സുധാകരൻ

ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായാണ് നയിക്കുന്നതെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്ന് ജി സുധാകരൻ .

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ സി പി എം പരസ്യമായി ശാസിച്ചതിൽ ഒരു വിഷമവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ തന്റെ സ്വാധീനം കൂടുന്നോ കുറയുന്നോ ഇല്ല. മറിച്ചുള്ള വാര്‍ത്തകളൊക്കെ തെറ്റാണ്. ഒറ്റപ്പെടുന്നു എന്നതൊക്കെ ബൂര്‍ഷ്വാ പ്രയോഗമാണെന്നും സുധാകരൻ വ്യക്തമാക്കി.