ചെന്നൈയിൽ മഴ രൂക്ഷം

ചെന്നൈയിൽ കനത്ത മഴ .ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി.മഴക്കെടുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.നഗരത്തിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് പദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നൈയിൽ കനത്ത മഴ രൂപപ്പെട്ടത്.

വരും ദിവസങ്ങളിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണത്തിന്റെ റിപ്പോർട്ട്.