ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിലും മറ്റു മൂന്നു പേരെ വെട്ടേറ്റ നിലയിലുമാണ് കാണപ്പെട്ടത്.

നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55), ഭാര്യ അനിത (40), മക്കളായ ആദിത്യ രാജ് (24), അമൃത രാജ് (20) എന്നിവരാണു മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം.