വായു മലിനീകരണത്തിൽ നിന്നും മുക്തമാകാതെ ഡൽഹി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. നിലവിൽ ഡൽഹിയിലെ വായു ഗുണ നിലവാര സൂചിക 533 ൽ എത്തി. കഴിഞ്ഞ ദിവസം ഇത് 600 കടന്നിരുന്നു. ദീപാവലി ആഘോഷങ്ങൾക്കു ശേഷമാണ് ഇത്തരത്തിൽ വായു മലിനീകരണം കൂടിയത്.

ഈ സാഹചര്യം രണ്ടു മാസം കൂടി നീളുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. പടക്കങ്ങൾ പൊട്ടിക്കാൻ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നങ്കിലും സർക്കാർ നിർദ്ദേശം മറി കടന്നിരുന്നു. ഡൽഹിക്ക് സമീപമുള്ള പ്രദേശങ്ങളിലും വായു മലിനീകരണം വർദ്ധിച്ചിട്ടുണ്ട്.