തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ ചക്രസ്തംഭന സമരം ജനങ്ങളോട് സഹകരണം അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ ചക്രസ്തംഭന സമരം നടത്തുമെന്ന്കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാവിലെ 11 മണി മുതല്‍ 11.15 വരെയാണ് സമരം. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കും.നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും സുധാകരന്‍ മുമ്പെ തന്നെ വ്യക്തമാക്കിയിരുന്നു.