9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമർദ്ദം ശക്തിപ്രാപിക്കും

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസവും ഇടിമിന്നലോട് കൂടിയ മഴ. പത്തനംതിട്ട , കോട്ടയം , ഇടുക്കി തുടങ്ങി ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്.

വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇത് തീവ്രന്യൂനമർദ്ദമായി മാറും.

മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന നിബന്ധന നിലനിൽക്കുന്നുണ്ട്.