ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കേദാര്‍നാഥിലെ പുനര്‍നിര്‍മ്മിച്ച ആദി ശങ്കരാചാര്യരുടെ (Adi Shankaracharya) പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടനം ചെയ്തു. 12 അടി ഉയരമുള്ളതാണ് പുനര്‍നിര്‍മ്മിച്ച പ്രതിമ. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിലാണ് ആദി ശങ്കരാചാര്യരുടെ സമാധി തകര്‍ന്നത്. കേദാർനാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിന്റെ വികസനം ലക്ഷ്യമിട്ട് 130 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

അസാധാരണ ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം. കേദാര്‍നാദിലെ സന്ദര്‍ശനം വിവരണാതീതമാണ്. രാജ്യത്തിന്‍റെ ആത്മീയ സമ്പന്നതയാണ് കേദാര്‍നാഥ് എന്നും പ്രധാനമന്ത്രി അഭിസംബോധന പ്രസംഗത്തിൽ വ്യക്തമാക്കി.