എലിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം : ആരോഗ്യ മന്ത്രി

എലിപ്പനിക്കെതിരെ അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ശരിയായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കും എന്നും പറഞ്ഞു.

സംസ്ഥാനത്ത് എലിപ്പനി രോഗ ലക്ഷ്ണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം കൂടുകയാണ്. എലിപ്പനി രോഗബാധയുമായി ബന്ധപ്പെട്ട് കൃത്യമായ നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടും ഉണ്ട്.