തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും.എന്‍.ഐ.എ കേസില്‍ സ്വപ്നയടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയുടെ നടപടികളടക്കം പൂര്‍ത്തിയായാല്‍ അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്നയ്ക്ക് ഇന്ന് പുറത്തിറങ്ങാനാകും. ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന ജയില്‍ മോചിതയാവുന്നത്.
ജാമ്യം നിഷേധിച്ച എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും അതിനു തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയടക്കമുള്ള പ്രതികളുടെ വാദം. പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടി സ്വപ്നയുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം.