ആര്‍എസ്എസ് നേതാവ് സവര്‍ക്കറുടെപേരില്‍ കോളേജ്

ദില്ലി സര്‍വകലാശാല പുതിയതായി തുടങ്ങുന്ന കോളേജിന് ആര്‍എസ്എസ് നേതാവ് വി ഡി സവര്‍ക്കറുടെപേര് നല്‍കാന്‍ തീരുമാനം. ദ്വാരകയിലും ,നജ്ഫ്ഗട്ടിലുമാണ് കോളേജുകള്‍ തുടങ്ങുന്നത്.കൂടാതെ പുതിയ ഒരു കോളേജിന് മുന്‍ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിന്റെ പേരു നല്‍കാനും സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകള്‍ ശുപാര്‍ശ ചെയ്തു.