രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ശബരിമലയില്‍ ആക്ഷന്‍ പ്ലാന്‍ രുപീകരിച്ച് ആരോഗ്യവകുപ്പ്

കൊവിഡ് വ്യാപനം പൂര്‍ണ്ണമായി മറാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ ആക്ഷന്‍ പ്ലാന്‍ രുപീകരിച്ച് ആരോഗ്യവകുപ്പ്. 72 മണിക്കൂറിനുള്ളിലെ ആര്‍ടി പി സി ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എല്ലാ തീര്‍ത്ഥാടകരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണം. സന്നിധാനം,പമ്പ,നിലയ്ക്കല്‍,ചരല്‍മേട്,എരുമേലി എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേര്‍ ഇതിനകം വെര്‍ച്വല്‍ ക്യു ദര്‍ശനത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ വകുപ്പുകള്‍ക്കുമുള്ള പ്രവര്‍ത്തികളുടെ ടൈം ടേബിള്‍ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.