മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് ഇങ്ങനെ….

തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2335 ഘനയടിയാണ്. ഈ ജലം പോകുന്ന വഴി എങ്ങനെയെന്ന് നിങ്ങള്‍ക്ക് അറിയുമോ..തമിഴ്‌നാട്ടിലെ വൈഗ ഡാമിലേക്കാണ് വെള്ളമെത്തുന്നത്. മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ നിന്ന് വരുന്ന വെള്ളം തേക്കടിയിലെ ഈ കനാലിലെ ഷട്ടര്‍ തുറന്നാണ് തമിഴ്‌നാട്ടിലേക്ക് ഒഴുക്കിവിടുന്നത്. സെക്കന്‍ഡില്‍ പരമാവധി 2500 ഘനയടി വെള്ളം ഇതുവഴി കടത്തിവിടാം.

ജലം ഭൂഗര്‍ഭ തുരങ്കത്തിലൂടെ നേരെ ചെല്ലുന്നത് തമിഴ്‌നാട്ടിലെ അപ്പര്‍ ക്യാമ്പ് ഡാമിലേക്ക്…അപ്പര്‍ ക്യാമ്പ് ഫോര്‍ബേ ഡാമിലെത്തുന്ന ജലം ഭൂഗര്‍ഭ തുരങ്കം വഴിതന്നെ നാല് പെന്‍സ്റ്റോക്ക് പൈപ്പിന് മുകളിലെത്തും. പെന്‍സ്റ്റോക്ക് വഴി വരുന്ന വെള്ളം ചെല്ലുന്നത് ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിലേക്ക്.. അവിടെ വെച്ച് വൈദ്യുതി ഉത്പാദനം. പിന്നീട് വൈരവനാര്‍ വഴി കടത്തിവിടുന്ന വെള്ളം തമിഴ്‌നാട്ടിലെ വൈഗ ഡാമില്‍ ചെന്നുചേരും.