വെറും ഒരുരൂപയ്ക്ക് പെട്രോള്‍ ലഭിക്കുന്ന ഈ രാജ്യത്തെ കുറിച്ച് അറിയുമോ

വില അനുദിനം ഉയര്‍ന്നതോടെ 100 രൂപയും കടന്നിരിക്കുന്ന ഇന്ത്യയില്‍ ചര്‍ച്ചാവിഷയം പെട്രോളാണ്. പല സംസ്ഥാനങ്ങിലും പല വില ആണെ ങ്കിലും ഈ പല വിലയ്ക്ക് പുറകില്‍ അല്‍പ്പം കൗതുകമുള്ള കാര്യങ്ങളുമുണ്ട്. ലോകത്ത് പെട്രോള്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്ന രാജ്യത്തെ കുറിച്ചും ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യത്തെ കുറിച്ചുള്ളതുമാണ് ആ കൗതുകം.

ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്നരാജ്യങ്ങളുണ്ട്.വെനസ്വേലയിലാണത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 0.02 ഡോളറാണ് വില. കൃത്യമായി പറഞ്ഞാല്‍ 1.50 രൂപ. ഇറാനില്‍ 00.6 ഡോളര്‍, അതായത് 4.51 രൂപയാണ് പെട്രോള്‍ വില. സിറിയയില്‍ വെറും 0.23 ഡോളര്‍, വെറും 17 രൂപ നല്‍കിയാല്‍ മതി ഒരു ലിറ്റര്‍ പെട്രോളിന്.

ലോകത്ത് പെട്രോളിന് ഏറ്റവും കൂടുതല്‍ വില ഹോങ്ങ് കോങ്ങിലാണ്. 2.56 ഡോളര്‍ (192 രൂപ) നല്‍കണം ഒരു ലിറ്റര്‍ പെട്രോളിന്. തൊട്ട് പിന്നാലെ വരുന്ന രാജ്യം നെതര്‍ലന്‍ഡ്സ് ആണ്. 2.18 ഡോളറാണ് ഇവിടെ വില. ഇനി ഇന്ത്യയുടെ കാര്യം എടുക്കുകയാണെങ്കില്‍ അമേരിക്ക, കാനഡ, റഷ്യ, ഓസ്ട്രേലിയ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പെട്രോള്‍ വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില.