കുട്ടികള്‍ക്കും ഇനി ഹെല്‍മെറ്റ് നിര്‍ബന്ധം

 

ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി
കേന്ദ്രസര്‍ക്കാര്‍. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റാണ് കുട്ടികള്‍ക്കു നിര്‍ബന്ധമാക്കിയത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗതാഗത നിയമത്തില്‍ മാറ്റം വരുത്തുന്നത്. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായുള്ള യാത്രയില്‍ വേഗത 40 കിലോമീറ്ററില്‍ കൂടരുതെന്നും നിര്‍ദ്ദേശമുണ്ട്.