67-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹമാണ് മികച്ച ചിത്രം. പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ താരങ്ങളും സംവിധായകരും സിനിമാ പ്രവര്‍ത്തകരും ഡല്‍ഹിയിലെത്തി.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധയകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങും.മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്കാണ്. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരന്‍, സായി എന്നിവരും സ്വീകരിക്കും. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരിഷ് ഗംഗാധരനാണ്.

തമിഴ്നടന്‍ ധനുഷും ഹിന്ദി നടന്‍ മനോജ് ബാജ്പെയ്യും ആണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങും.സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്സേതുപതിക്കാണ്.ഹിന്ദിചിത്രമായ ബഹത്തര്‍ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരന്‍ സിങ് ചൗഹാനാണ് മികച്ച സംവിധായന്‍. 67-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ദക്ഷിണേന്ത്യന്‍ സിനിമകളുടെ മേധാവിത്തം കുടിയാകും.