സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും

സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങും.ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകള്‍, ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകള്‍ എന്നിവയാണ് ഇന്ന് തുടങ്ങുക. നേരത്തേ തന്നെ അവസാന വര്‍ഷത്തെ ക്ലാസുകള്‍ തുടങ്ങിയിരുന്നു.

ഈ മാസം പതിനെട്ടിനായിരുന്നു കേരളത്തിലെ കോളേജുകള്‍ പൂര്‍ണ്ണമായും തുറക്കാനിരുന്നത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുക