കണ്ണൂര്‍ താവക്കരയില്‍ ബൈക്കില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു..

 

കണ്ണൂര്‍ താവക്കരയില്‍ ബൈക്കില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. എറണാകുളം പണിക്കശേരി വീട്ടില്‍ ഗൗതം കൃഷ്ണ (23), മൂക്കന്നൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിസ് ജോയ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും സ്‌കൈപാലസ് ഹോട്ടല്‍ ജീവനക്കാരാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ താവക്കര റോഡിലാണ് അപകടം.

ഭക്ഷണം കഴിച്ച് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും. എതിര്‍ദിശയില്‍നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എ.കെ.ജി. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.