എഐഎസ്എഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്

എം ജി സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എഐഎസ്എഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി ഇരവാദം ഉന്നയിച്ച് എഐഎസ്എഫ് വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് സച്ചിന്‍ ദേവ് ആരോപിച്ചു.
രാഷ്ട്രീയ സ്വാധീനം കൂട്ടാന്‍നിലവാരംകുറഞ്ഞ സമീപനം സ്വീകരിക്കുന്നു. എഐഎസ്എഫ് എന്നൊരു സംഘടന പണ്ട് ക്യാമ്പസുകളില്‍ ഉണ്ടായിരുന്ന എന്ന് പറയിപ്പിക്കേണ്ട സ്ഥിതിയിലേക്ക് എത്താതിരിക്കാന്‍ സ്വയം ആലോചിക്കണം. പെണ്‍കുട്ടി ആരോപണം ഉന്നയിച്ച അരുണ്‍ അടക്കമുള്ള ജില്ലാ നേതാക്കള്‍ സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

അതേ സമയം, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൊലീസിന്റെ വാദം കള്ളമാണെന്ന് എഐഎസ്എഫ് ആരോപിച്ചു. പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ട് പോലുമില്ലെന്ന്് നേതാക്കള്‍ പറഞ്ഞു. രണ്ട് വട്ടം പൊലീസിനെ അങ്ങോട്ടാണ് വിളിച്ചതെന്ന് പരാതി നല്‍കിയ വനിതാ നേതാവ് പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നോ എന്ന് സംശയമെന്നും എഐഎസ്എഫ് നേതാക്കള്‍ സംശയം ഉന്നയിക്കുന്നു. വനിതാ നേതാവിനെ ഒഴിച്ച് ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിവൈഎസ്പി നേരത്തെ പറഞ്ഞത്.