മാഹി തിരുനാള്‍ സമാപിച്ചു

മാഹി സെയ്ന്റ് തെരേസ തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാളിന് ഇന്നലെ കൊടിയിറങ്ങി. രാവിലെ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഇടവക സഹവികാരി ഫാ. ജോസഫ് ഷിബു മുഖ്യകാര്‍മികനായിരുന്നു. 10-ന് ഇടവക വികാരി ഫാ. വിന്‍സെന്റ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലി അര്‍പ്പിച്ചു.

നൊവേനയും പ്രദക്ഷിണവുമുണ്ടായി. തുടര്‍ന്ന് 18 ദിവസത്തെ പൊതുവണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റി. ഇടവക വികാരി തിരുനാള്‍പതാക ഇറക്കിയതോടെ തിരുനാള്‍ സമാപിച്ചു.