കണ്ണൂരില്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച…

ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച. കടന്നപ്പളളി കിഴക്കേക്കര മംഗലശ്ശേരി ധര്‍മശാസ്താ
ക്ഷേത്രത്തിലാണ് ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടന്നത്.

ഇന്ന് രാവിലെ ആറരയരയോടെ ജീവനക്കാര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓഫീസിന്റെ പൂട്ട്തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപയും ഭണ്ഡാരത്തിലെ പണവും കവര്‍ന്നു. ശ്രീകോവിലിന് അകത്തുളള വസ്തുക്കള്‍ നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.