സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്; സരിത്ത് ഒന്നാം പ്രതി, സ്വപ്നയും സന്ദീപും രണ്ടും മൂന്നും പ്രതികള്‍

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ സരിത്താണ് ഒന്നാം പ്രതി. സ്വപ്നയും സന്ദീപും യഥാക്രമം രണ്ടും മൂന്നും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ 29 ാം പ്രതിയുമാണ്.

നീണ്ട ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്. കേസില്‍ ആകെ 29 പ്രതികളാണുള്ളത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചത്.