ഗ്രാമി പുരസ്‌കാരത്തിനായി പരംസുന്ദരിയും; സന്തോഷം പങ്കുവച്ച് എ ആര്‍ റഹ്‌മാന്‍

പരം പരം പരംസുന്ദരി എന്നു തുടങ്ങുന്ന ഗാനം ഇറങ്ങിയ മുതല്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ 64 ആം ഗ്രാമി പുരസ്‌കാരത്തിനായി മിമി എന്ന ബോളിവുഡ് ചിത്രത്തിനായി ഒരുക്കിയ ഈ ഗാനവും സമര്‍പ്പിച്ചിരിക്കുകയാണ്.എ.ആര്‍ റഹ്‌മാന്‍ തന്നെയാണ് ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച വിവരം ട്വിറ്ററിലൂടെ പങ്കു വച്ചത്. കൃതി സനോണ്‍ മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് മിമി.

മിമിക്ക് വേണ്ടി ഞാന്‍ ചെയ്ത സൗണ്ട് ട്രാക്ക് 64ആം ഗ്രാമി പുരസ്‌കാരത്തിലേക്ക് സമര്‍പ്പിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു’ എന്നാണ് എ ആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ കൃതി സനോണ്‍ അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.