കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യത

കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം. കേരളാ തീരത്ത് നിലവില്‍ മഴമേഘങ്ങളില്ലാത്തതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചത്. മഴ കുറഞ്ഞതോടെ നദികളില്‍ ജലനിരപ്പ് കുറഞ്ഞു.