രാത്രിയിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് നിങ്ങൾക്ക് ഉപകാരപെടും

തിരക്കു പിടിച്ച ജീവിതശൈലികളിൽ പലരുടെയും ദിനചര്യയുടെ ഭാഗമാണ് രാത്രിയിലെ വർക്ക്ഔട്ട്. സമയം നിങ്ങൾക്ക് അനുകൂലമാണെങ്കിലും നിങ്ങളുടെ ശരീരത്തിന് അത് നല്ലതല്ലന്നാണ് പഠനങ്ങൾ പറയുന്നത്.കാരണം എന്തെന്നോ ?

പഠനങ്ങൾ പറയുന്നത് ഇങ്ങനെ

 

രാത്രിയിലെ വർക്ക്ഔട്ട് ഉറക്കത്തെയും ഹൃദയമിടിപ്പിനെയും കാര്യമായി ബാധിക്കുന്നു

ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തും

രാത്രിയിലെ വ്യായാമം ഉറക്കഹോർമോണായ മെലാടോണിന്റെ ഉത്പാദനം കുറയ്ക്കാൻ ഇടയാക്കുന്നത്തോടെ അപൂർണമായ ഉറക്കത്തിനും കാരണമാകും

ഹൃദയത്തിന്റെ പ്രവർത്തനം വേഗത്തിലാകുന്നതോടെ ഓക്‌സിജൻ അളവ് വർധിക്കുകയും പേശികളിലെ രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.

കഠിനമായ വർക്ക്ഔട്ട് നാഡീവ്യവസ്ഥയെയും ബാധിക്കുന്നുണ്ട്

പേശികളുടെ വളർച്ചയ്ക്കും രാത്രിയിലെ വ്യായമം തടസ്സമാകുന്നുണ്ട്.

എന്നാൽ രാത്രി കാലത്തെ നടത്തം ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമാകുന്നില്ല. കഴിവതും കഠിനമായ വ്യായാമങ്ങൾ രാവിലെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകും.