പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മോണ്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോക്കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പീഡനക്കേസ്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് ബാലാത്സംഗം ചെയ്‌തെന്നാണ് കേസ്.

പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. കലൂരിലെ വീടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും കുട്ടിയെ പീഡിപ്പിച്ചു. ഭയം കൊണ്ടാണ് മോന്‍സനെതിരെ പരാതിപ്പെടാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കി. പുരാവസ്തു തട്ടിപ്പ് കേസില്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മോന്‍സന്‍.