നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർഥികൾ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർഥികൾ ആയിരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്കാഗാന്ധി.റുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്നും ചരിത്രപരമായ തീരുമാനമാണിതെന്നും പ്രിയങ്കാഗാന്ധി പ്രതികരിച്ചു. 2022 ലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലുണ്ട്.

കുറച്ചു മാസമായി സംസ്ഥാനത്തെ പ്രശ്‌നങ്ങളിൽ പ്രിയങ്ക സജീവമായി ഇടപെടുന്നുണ്ട്. ലഖിംപൂർ ഖേരിയിൽ കർഷകരെ കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാറിടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധത്തിന് അറസ്റ്റിലുമായിരുന്നു. 2017 ൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്ന കോൺഗ്രസ് ഏഴ് സീറ്റു മാത്രമാണ് നേടിയിരുന്നത്.