മീനത്തിലല്ല, ‘വെള്ളത്തില്‍’ താലികെട്ട്; ഒത്തൊരുമിച്ച് തുഴഞ്ഞൊരു കല്ല്യാണം…

ഇവരുടെ ജീവിതം തുടങ്ങിയത് തന്നെ ചെമ്പിലിരുന്ന് തുഴഞ്ഞ്… കനത്ത മഴയില്‍ വിവാഹവേദിയില്‍ വെള്ളം കയറിയപ്പോള്‍ നവ ദമ്പതികളുടെ വിവാഹ യാത്ര വലിയ ചെമ്പിലായി. ആലപ്പുഴ തലവടിയിലായിരുന്നു വ്യത്യസ്ഥമായ വിവാഹം നടന്നത്.

അമ്പലപ്പുഴ സ്വദേശിയാണ് വധു ഐശ്വര്യ, തളയില്‍ സ്വദേശിയാണ് വരന്‍ ആകാശ്. ഇന്നലെ മുതല്‍ രൂക്ഷമായ വെള്ളക്കെട്ട് നിലനില്‍ക്കുന്ന സ്ഥലമായിരുന്നു തലവടി പ്രദേശം. നിലവില്‍ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ തുടരുകയാണ്.

തലവടി പനയന്നൂര്‍ കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ വേദിയടക്കം വെള്ളത്തില്‍ മുങ്ങിയിരുന്നു.. ഏതായാലൂം വെള്ളക്കെട്ടിനെ അതിജീവിക്കാന്‍ ചെമ്പ് ‘വിളിച്ചു’ വന്നതിനാല്‍ താലികെട്ട് സമയത്ത് തന്നെ നടത്താനായതിന്റെ സന്തോഷത്തിലാണ് വധൂ വരന്‍മാരും ബന്ധുക്കളും.