കണ്ണൂരിലെ ഒന്നര വയസ്സുകാരി അന്‍വിതയുടെ മരണം കൊലപാതകം.. അച്ഛന്‍ ഷിജുവിനെതിരെ കേസ്

 

കണ്ണൂരിലെ ഒന്നര വയസ്സുകാരി അന്‍വിതയുടെ മരണത്തില്‍ പിതാവ് ഷിജുവിനെതിരെ കൊലകുറ്റത്തിന് കതിരൂര്‍ പൊലീസ് കേസെടുത്തു.  തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടെന്നാണ് ഷിജുവിന്റെ ഭാര്യ സോനയുടെ വെളിപ്പെടുത്തല്‍. ഷിജു ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ ആറ് മണിയോടെയാണ് ഷിജുവും ഭാര്യയും കുഞ്ഞു പാത്തിപ്പാലത്ത് എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇവരുടെ മകള്‍ അന്‍വിതയുടെ മൃതദേഹം ഇന്നലെ രാത്രിയാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്.