ഇന്ധനവിലയില്‍ ഇന്നും വര്‍ധന

 

ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101.29 രൂപയായി. പെട്രോളിന് ലിറ്ററിന് 107.76 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 105.8 രൂപ, ഡീസല്‍ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില.