സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടന്‍.. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. ഇത്തവണയും മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. സുഹാസിനിയുടെ അധ്യക്ഷതയിലുള്ള അന്തിമ സമിതിക്ക് മുന്നില്‍ 30 സിനിമകളാണുള്ളത്.
വാശി നിറഞ്ഞ പോരാട്ടമാണ് അവാര്‍ഡ് നിര്‍ണ്ണയത്തില്‍. മികച്ച സിനിമ ഏതായിരിക്കും എന്നതിലും ആകാംഷയാണ്. മികച്ച നടന്‍ ആരെന്നതും അപ്രതീക്ഷിതമാണ്. മാലിക്ക്, ട്രാന്‍സ്,ചിത്രങ്ങളിലൂടെ ഫഹദ് ഫാസില്‍, വേലുകാക്കാ ഒപ്പ് കാ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, അയ്യപ്പനും കോശിയിലെ പ്രകടനത്തിന് ബിജു മേനോന്‍, വെള്ളം, സണ്ണി സിനിമകളിലെ ജയസൂര്യ, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സുരാജ് വെഞ്ഞാറമൂട്. എന്നിവരാണ് മികച്ച നടനായുള്ള മത്സരത്തില്‍ ഉള്ളത്.
വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയണ് മികച്ച സിനിമകളുടെ പട്ടികയില്‍. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ മികച്ച അഭിനയം കാഴ്ച വച്ച നിമിഷാ സജയന്‍, അന്നാ ബെന്‍ കപ്പേള, വര്‍ത്തമാനം പാര്‍വതി തിരുവോത്ത്. വരനെ ആവശ്യമുണ്ട് ചിത്രത്തിലൂടെ ശോഭന എന്നിവരാണ് മികച്ച നടികളുടെ പട്ടികയില്‍.
അന്തരിച്ച നടന്‍ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവര്‍ക്ക് പുരസ്‌കാര സാധ്യതയുണ്ട്. മഹേഷ് നാരായണന്‍ സിദ്ദര്‍ത്ഥ് ശിവ, ജിയോ ബേബി ഉള്‍പ്പടെ ആറ് സംവിധായകരുടെ രണ്ട് വിതം സിനിമകളും മത്സരത്തിലുണ്ട്.
ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. ആദ്യ റൗണ്ടില്‍ എത്തിയ 80 സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്ത 30 സിനിമകളാണ് നടി സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തിലുള്ള അന്തിമ ജൂറി അദ്ധ്യക്ഷ പരിഗണിക്കുന്നത്.