സഹോദരിക്ക് കുഞ്ഞു പിറന്നു നാട്ടുകാര്‍ക്ക് സൌജന്യമായി പെട്രോള്‍ നല്‍കി യുവാവ്

 

സഹോദരിക്ക് കുഞ്ഞു പിറന്ന സന്തോഷത്തില്‍ നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി ആഘോഷിച്ച് യുവാവ.് മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ല സ്വദേശിയും പെട്രോള്‍ പമ്പ് ഉടമയുമായ ദീപക് സിനാനിയാണ് ഈ ആഘോഷത്തിന് പിന്നില്‍. പെട്രോള്‍ പമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് തുറന്നത്, അന്ന് മുതല്‍ എന്റെ ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

നവരാത്രിയും, സഹോദരിയുടെ കുട്ടിയുടെ ജനനവും ഒന്നിച്ചായതോടെയാണ് സൗജന്യമായി പെട്രോള്‍ നല്‍കാന്‍ തീരുമാനിച്ചതത്രെ.ഇത് വിലകുറഞ്ഞ പരസ്യതന്ത്രമായി ജനങ്ങള്‍ എടുക്കുമോ എന്നതില്‍ ആശങ്കയൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു. അഷ്ടമി, നവമി, ദസറ ദിനങ്ങളായ ഒക്ടോബര്‍ 13,14,15 ദിവസങ്ങളിലാണ് ഈ ഓഫര്‍ ദീപക്കിന്റെ പമ്പില്‍ നല്‍കുന്നത്. ഒരോ ഉപയോക്താവും അടിക്കുന്ന പെട്രോളിന്റെ 10 മുതല്‍ 15 ശതമാനം കൂടുതലാണ് പെട്രോള്‍ സൌജന്യമായി അടിച്ചുനല്‍കും എന്നതാണ് ദീപക്ക് മുന്നോട്ട് വയ്ക്കുന്ന ഓഫര്‍.

ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ പെട്രോള്‍ അടിക്കാന്‍ എത്തുന്ന രാവിലെ 9 മണി മുതല്‍ 11 വരെയും, വൈകീട്ട് അഞ്ച് മുതല്‍ 7 മണിവരെയുമാണ് ഈ ഫ്രീ പെട്രോള്‍ ലഭിക്കുകയുള്ളൂ എന്നും ദീപക്ക് പറയുന്നു. 100 രൂപയ്ക്ക് പെട്രോള്‍ വാങ്ങുന്നവര്‍ക്ക് 5 ശതമാനം കൂടുതല്‍ പെട്രോളും, 200-500 വരെ രൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവര്‍ക്ക് 10 ശതമാനം അധിക സൌജന്യ പെട്രോളും, അതില്‍ കൂടുതല്‍ രൂപയ്ക്ക് അടിക്കുന്നവര്‍ക്ക് 15 ശതമാനം സൗജന്യവുമാണ് നല്‍കുന്നത്.