പയ്യാവൂർ വണ്ണായിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പയ്യാവൂർ വണ്ണായിക്കടവ് പുഴയിൽ വീണ് കാണാതായ അനിൽ കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 3. 10 -ഓടെയാണ് കണ്ടെത്തിയത് . അപകടം നടന്ന പാലത്തിൽ നിന്നും 2 കി.മീ. റിലധികം താഴ്ഭാഗത്തു വെമ്പുവ പാലത്തിനു സമീപത്തു നിന്നും നാട്ടുകാർ നടത്തിവന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. വെളളിയാഴ്ച രാവിലെ കൂടുതൽ ആളുകളുടെ സഹായത്തോടെ തെരച്ചിൽ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതർ. മൂന്ന് ദിവാസിലധികമായി അനിൽ കുമാറിനായി തെരച്ചിൽ നടത്തി വരികയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് ടെസ്റ്റ് നടത്തി, ഇന്ന് വൈകുന്നേരത്തോടുകൂടി വീട്ടിലെത്തിക്കും.