ശനിയാഴ്ച കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.പാലക്കാട്ടും മലപ്പുറത്തും നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ശനിയാഴ്ച കണ്ണൂർ,മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഇന്നു മുതൽ ശനിയാഴ്ച വരെ ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യയുടെ ദക്ഷിണ കിഴക്കൻ മുനമ്പ് വരെയുള്ള ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.