ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് എൻ സി ബി

ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ. ഇതോടെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകനായ ആര്യൻ ഖാൻ്റെ കുരുക്ക് മുറുകി.കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിനൊക്കെ തെളിവുകൾ ഉണ്ടെന്നും എൻസിബി മുംബൈ സെഷൻസ് കോടതിയെ അറിയിച്ചു.ജാമ്യത്തിനായുള്ള ആര്യൻ ഖാൻ്റെ വാദം പരിഗണിക്കുന്നതിനിടെയാണ് എൻസിബിയുടെ ഇത്തരത്തിൽ വാദമുഖം ഉന്നയിച്ചത്.


“ആര്യൻ ഖാൻ വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഒരു തവണയല്ല ഇത്. ആര്യൻ്റെ സുഹൃത്ത് അർബാസ് മെർച്ചൻ്റിൻ്റെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തപ്പോൾ ആര്യൻ അയാൾക്കൊപ്പം ഉണ്ടായിരുന്നു.”- എൻസിബി കോടതിയെ അറിയിച്ചു.