പത്താം ഹാട്രിക്കുമായി റൊണാള്‍ഡോ; ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയം

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പോര്‍ച്ചുഗലിന്  ജയം.ലക്‌സംബര്‍ഗിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്ക് നേടികൊണ്ട് റൊണാള്‍ഡോയുടെ കരിയറിലെ 58 ആം ഹാട്രിക്കും പോര്‍ച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമാണ് നേടിയത്.

8 ആം മിനിറ്റിലും 13 ആം മിനിറ്റിലും ലഭിച്ച പെനാള്‍ട്ടികള്‍ എളുപ്പം വലയില്‍ എത്തിച്ച് റൊണാള്‍ഡോയാണ് ഗോള്‍വേട്ട തുടങ്ങിയത്. പിന്നീട് 17ആം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ നേട്ടത്തോടെ ആദ്യ 17 മിനിറ്റില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ എത്താന്‍ പോര്‍ച്ചുഗലിനായി. 69 ആം മിനിറ്റില്‍ പളിനോ നാലാം ഗോള്‍ നേടിയപ്പോള്‍. 87 ആം മിനിറ്റില്‍ ആരാധകരെ ആവേശം കൊള്ളിച്ച് റൊണാള്‍ഡോയുടെ ഹാട്രിക്ക് ഗോള്‍ എത്തുകയായിരുന്നു. ഇപ്പോള്‍ ആറ് മത്സരങ്ങളില്‍ 16 പോയിന്റുമായി ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍.