മഹാത്മാഗാന്ധിയെ താൻ രാഷ്ട്രപിതാവായി കാണുന്നില്ല ; സവർക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവർക്കർ

മഹാത്മാഗാന്ധിയെ താൻ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവർക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവർക്കർ . ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. വിസ്മരിക്കപ്പെട്ട ആയിരങ്ങൾ ഈ രാജ്യത്തുണ്ട്. രാജ്യത്തിന് 50 വര്‍ഷത്തെ പഴക്കമല്ല 500 വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബിജെപി അവതരിപ്പിക്കുന്നതെന്നും ഇങ്ങനെപോയാല്‍ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നുമുള്ള എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുമായിരുന്നു രഞ്ജിത് സവര്‍ക്കര്‍.