കണ്ണൂർ പയ്യാവൂർ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞു. ചന്ദനക്കാംപാറ ഷിമോക നറുക്കുംചീറ്റയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.15 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. പൊട്ടിവീണ ലൈൻ കമ്പിയിൽ നിന്നും ഷോക്കേറ്റതാണ് ആന ചെരിയാൻ ഇടയായെതെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.ആനയെ പോസ്റ്റ്മോർട്ടം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് അധികൃതർ.