മോന്‍സന്‍റെ പക്കലുള്ള ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി

മോന്‍സണ്‍ മാവുങ്കലിന്‍റെ പക്കലുള്ള ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ . ചെമ്പോല ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല. ഇതില്‍ പരിശോധന നടക്കുകയാണെന്നും തെറ്റ് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. അതേസമയം, മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയ സാഹചര്യം അറിയില്ല .മോന്‍സന്‍റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ്.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് ഇടനില നിന്നവരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രതിപക്ഷത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.