അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പാടിയോട്ടുച്ചാലിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ . ഉമ്മിണിയാനത്ത് ചന്ദ്രമതി(55), പ്രത്യുഷ്(23) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുരോഗിയായ ചന്ദ്രമതി കട്ടിലില്‍ മരിച്ച നിലയിലും മകന്‍ പ്രത്യുഷിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 6.30 ഓടെ ചന്ദ്രമതിയുടെ ഭര്‍ത്താവ് ശ്രീധരനാണ് മരണ വിവരം അറിയിച്ചത്.