ഡീസൽ വിലയും നൂറിലേക്ക്

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്കടുക്കുന്നു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയുമാണ് വില. തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 105.78 രൂപയായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത് പൈസയുമാണ് വില.