കണ്ണൂര്‍ ജില്ലയില്‍ 688 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 688 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 672 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-10.46%.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 265416 ആയി. ഇവരില്‍ 973 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 257282 ആയി. 1830 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4968 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4483 പേര്‍ വീടുകളിലും ബാക്കി 485 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19745 പേരാണ്. ഇതില്‍ 19266 പേര്‍ വീടുകളിലും 479 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 2043866 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2043216 എണ്ണത്തിന്റെ ഫലം വന്നു. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.