ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല

ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.കേസുകൾ പിൻവലിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. കേസിന്‍റെ സ്വഭാവം ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണെന്നും നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ശബരിമല വിധിയിൽ പ്രതിഷേധിച്ച് അക്രമം നടത്തിയതിന് 2636 കേസുകളും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ 836 കേസുകളുമാണ് രെജിസ്റ്റർ ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.