വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിച്ചിട്ടുള്ളതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമ സഭയിൽ .നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ 13 റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരം ഇപ്പോഴുള്ളത് കുറവാണെന്ന് ശശീന്ദ്രൻ തന്നെ സഭയിൽ സമ്മതിച്ചു.

വിള ഇൻഷുറൻസ് എടുക്കാൻ കർഷകർ തയ്യാറാകണമെന്നും ഇതിലൂടെ നാലിരട്ടിയോളം നഷ്ടപരിഹാരം ഉറപ്പാക്കാം മന്ത്രിവ്യക്തമാക്കി. വന്യ ജീവി ആക്രണമണങ്ങൾ തടയുന്നതിൽ ഫണ്ടിന്റെ അപര്യാപ്തതയും ഒരു വസ്തുതയാണെന്ന് പറഞ്ഞ മന്ത്രി വിഷത്തിൽ ശാശ്വത പരിഹാരത്തിനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും സഭയെ അറിയിച്ചു.